June 7, 2026

പുരയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാള്‍ പിടിയില്‍

Share

 

അമ്പലവയൽ : എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് അന്റീ നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ എം ജെ യുടെ നേതൃത്വത്തില്‍ അമ്പലവയലില്‍ പരിശോധന നടത്തി വരവേ പുരയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാളെ പിടികൂടി. കുറ്റികൈത പുതുക്കാട് മഞ്ഞപ്പാറ റോഡില്‍ പുതുക്കാട് തടത്തില്‍ റെജി ടി പി (60) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 360 സെന്റിമീറ്റര്‍ ഉയരമുള്ള 60 ഓളം ശിഖരങ്ങള്‍ അടങ്ങിയ കഞ്ചാവ് ചെടിയാണ് ഇയാള്‍ പരിപാലിച്ച് വന്നിരുന്നത്.ഇയാള്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവില്‍ നിന്നും ലഭിച്ച കുരു മുളപ്പിച്ചെടുത്താതാണെന്നും എക്‌സൈസ് അധികൃതരോട് പറഞ്ഞു.

 

10 വര്‍ഷം തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.പ്രിവെന്റീവ് ഓഫീസര്‍ വിജിത്ത് കെ ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് എം, അനീഷ് ഇ എസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫസീല ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് കെ എന്നിവരും പരിശോധനയില്‍പങ്കെടുത്തു

തുടര്‍നടപടിക്കായി പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുതാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.