പാമ്പ് കടിച്ചതെന്ന് സംശയം ; യുവാവ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍
പടിഞ്ഞാത്തറ : പാമ്പ് കടിച്ചതെന്ന സംശയത്തെ തുടർന്ന് യുവാവ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍.
കുപ്പാടിത്തറ മണി (28) ആണ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇന്നലെ ഉച്ച കഴിഞ്ഞ് വാഴക്കുല കൊത്താന്‍ പോയപ്പോള്‍ പാമ്പ് കടിച്ചതായാണ് മണി പറയുന്നത്. തുടര്‍ന്ന് തുണിയുപയോഗിച്ച് കെട്ടി വെച്ചിരുന്നു. ഇന്ന് രാവിലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു.
