April 10, 2026

ലോറിക്കടിയിൽപ്പെട്ട് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

Share

 

കോഴിക്കോട് : ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വാകേരി താഴെ അരിവയൽ നെല്ലിക്കണ്ടം ഉന്നതിയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിയിലായിരുന്നു അപകടം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്ഥലത്തെ ഒരു പറമ്പിൽ നിന്നും കൊക്കോ കയറ്റാനായി എത്തിയതായിരുന്നു ലോറി. വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ വെള്ളി ലോറിക്കടിയിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.