September 26, 2026

മാനന്തവാടിയിൽ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Share

 

മാനന്തവാടി : മാനന്തവാടി എല്‍എഫ് യുപി സ്‌ക്കൂളിന് സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലില്‍ ജോണിന്റെയും, പരേതയായ മേരി ജോണിന്റെയും മകന്‍ദീപു ജോണ്‍ (35) ആണ് മരണപ്പെട്ടത്.

 

ദീപു സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയില്‍ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനിനടിയില്‍പ്പെടുകയുമായിരുന്നു.ദീപു ജോണിന്റെ മാതാവ് മേരി രണ്ടാഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വിദേശത്ത് നിന്നും എത്തിയതായിരുന്നു ദീപു. ഭാര്യ: എമിലി. സഹോദരി: ദിവ്യ ജോണ്‍.


Share
Copyright © All rights reserved. | Newsphere by AF themes.