October 12, 2026

പിഴ ഒഴിവാക്കാം; റേഷൻ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ട് മാസത്തെ സാവകാശം

Share

 

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ, റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നതിനു രണ്ടു മാസത്തെ സാവകാശം അനുവദിച്ചു. നിയമാനുസൃതമായി ഉള്‍പ്പെട്ട ശേഷം, ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റംമൂലം അര്‍ഹത നഷ്ടപ്പെട്ടിട്ടും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വര്‍ക്ക് ഒഴിവാകാം. ഇത്തരക്കാര്‍ പട്ടികയില്‍ തുടരുന്നതു യഥാര്‍ഥ കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുമെന്നു പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.