തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസിൻ്റെ ആദ്യപട്ടിക ; പുറത്തുവിട്ടത് 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര്
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. ആകെയുള്ള 92 സീറ്റുകളില്‍ 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചത്. ആറന്മുളയിലും ചെങ്ങന്നൂരിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോന്നിയും കണ്ണൂരും ആദ്യ പട്ടികയിലില്ല.അതുകൊണ്ട് എംപിമാര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു.
കോണ്‍ഗ്രസ് പട്ടിക
കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), വി.ടി.ബല്‍റാം (തൃത്താല), ടി.എന്‍.പ്രതാപന്‍ (മണലൂര്‍), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ബിന്ദു കൃഷ്ണ (കൊല്ലം), കെ.പ്രവീണ്‍ കുമാര്‍ (കൊയിലാണ്ടി), ഒ.ജെ.ജനീഷ് (കൊടുങ്ങല്ലൂര്‍), കെ.സി.സുബ്രഹ്‌മണ്യന്‍ (തരൂര്‍), കെ.പി.നൗഷാദ് അലി (പൊന്നാനി), സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), അയിഷ പോറ്റി (കൊട്ടാരക്കര), ഐ.സി. ബാലകൃഷ്ണന്‍ (ബത്തേരി), കെ.എം. അഭിജിത്ത് (നാദാപുരം), കെ. ജയന്ത് (കോഴിക്കോട് നോര്‍ത്ത്), സണ്ണി ജോസഫ് (പേരാവൂര്‍), സജീവ് ജോസഫ് (ഇരിക്കൂര്‍), ഐ.സി. ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), ടി. സിദ്ദിഖ് (കല്‍പറ്റ), എ.പി. അനില്‍കുമാര്‍ (വണ്ടൂര്‍), ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍), സനീഷ് കുമാര്‍ ജോസഫ് (ചാലക്കുടി), റോജി എം. ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ)
വി.ഡി സതീശന്‍ (പറവൂര്‍), ടി.ജെ വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴല്‍നാടന്‍ (മൂവാറ്റുപുഴ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), സി.ആര്‍. മഹേഷ് (കരുനാഗപ്പള്ളി), പി.സി വിഷ്ണുനാഥ് (കുണ്ടറ), എം. വിന്‍സന്റ് (കോവളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ജ്യോതികുമാര്‍ ചാമക്കാല (പത്തനാപുരം), വിദ്യാ ബാലകൃഷ്ണന്‍ (എലത്തൂര്‍). രമേശ് പിഷാരടി (പാലക്കാട്). രമ്യ ഹരിദാസ് (ചിറയിന്‍കീഴ്), അബ്ദുല്‍ റഷീദ് (ധര്‍മ്മടം), കെ.പി. സാജു (തലശ്ശേരി), ഉഷാ വിജയന്‍ (മാനന്തവാടി), വി.ടി. സൂരജ് (ബാലുശ്ശേരി),
വി.എസ്. ജോയ് (തവനൂര്‍), നൗഷാദ് അലി (പൊന്നാന്നി), കെ.എ. തുളസി (കോങ്ങാട്), എ.സുരേഷ് (മലമ്പുഴ), സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), ടി. തങ്കപ്പന്‍ (നെന്മാറ), കെ.എന്‍. ഫെബിന്‍ (ആലത്തൂര്‍), ഷാജി ജെ. കോടന്‍കണ്ടത്ത് (ഒല്ലൂര്‍), രാജന്‍ ജെ. പല്ലന്‍ (തൃശൂര്‍), സുനില്‍ ലാലൂര്‍ (നാട്ടിക), ടി.എം. നാസര്‍ (കയ്പമംഗലം), കെ.എം. ബാബു രാജ് (പുതുക്കാട്), കെ. ബിനിമോന്‍ (വൈക്കം), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), കെ.ആര്‍. രാജേന്ദ്രപ്രസാദ് (ചേര്‍ത്തല), മുത്താര രാജ് (മാവേലിക്കര), സൂരജ് രവി (ചാത്തന്നൂര്‍), രമ്യ ഹരിദാസ് (ചിറയിന്‍കീഴ്).
എംപിമാര്‍ മത്സരിക്കുമോ?
എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡിന്റെ തീരുമാനം കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള എം.പി.മാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, എന്തുവന്നാലും കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരന്‍. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായും പാര്‍ട്ടി ഉന്നതരുമായും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലേക്ക് തിരിക്കുംമുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സുധാകരനുമായി സംസാരിച്ചിരുന്നു. തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന് സുധാകരന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഡല്‍ഹിയില്‍ വെച്ച് രമേശ് ചെന്നിത്തല സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അടൂര്‍ പ്രകാശ് എം.പി.യും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.
ഇതിനിടെ, കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. പേരാവൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തില്‍ സണ്ണി ജോസഫിന് ഒരേസമയം കെപിസിസി അധ്യക്ഷ പദവി വഹിക്കുന്നത് പ്രയാസമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.
തര്‍ക്കങ്ങളുള്ള ശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ അധികം വൈകാതെ പ്രഖ്യാപിക്കും.
