February 11, 2026

കുട്ടിക്കെതിരെ ലൈംഗീകാതിക്രമം : പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും

 

പനമരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 6 വര്‍ഷം തടവും 5000 രൂപ പിഴയും. ബത്തേരി മണിച്ചിറ തൊണ്ടെന്മല വീട്ടില്‍ ടി ഫിറോസി (41)നെ യാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീകാതിക്രമ ശ്രമം നടത്തുകയായിരുന്നു. അന്നത്തെ പനമരം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ ആയിരുന്ന പി സി സജീവ് കേസ് രെജിസ്റ്റര്‍ ചെയ്ത് ആദ്യന്വേഷണം നടത്തുകയും പിന്നീട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന കെ.എ എലിസബത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.ബബിത ഹാജരായി.

 

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.