സംസ്ഥാനത്ത് മഴക്കെടുതികള്‍ വര്‍ധിച്ചു , മഴ കുറഞ്ഞു ; കാലവര്‍ഷത്തില്‍ 21% കുറവ്
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികള്‍ വര്‍ധിക്കുമ്പോഴും മഴ കുറവാണെന്ന് റിപോര്‍ട്ട്. ഈ കാലയളവില്‍ മാത്രം 21 ശതമാനത്തിന്റെ കുറവാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏഴ് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. വയനാട്ടില്‍ 49% കുറവ്. അധിക മഴ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്.
മഴ കുറയുമ്പോഴും സംസ്ഥാനത്ത് മഴക്കെടുതികള്‍ വര്‍ധിക്കുന്നതായാണ് റിപോര്‍ട്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വര്‍ധിച്ചിട്ടുണ്ട്. 49 ശതമാനം മഴ കുറഞ്ഞിട്ടും വയനാട്ടില്‍ തുരങ്കപാത നിര്‍മാണ പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായി. പത്തനംതിട്ട, കോട്ടയം ജില്ലകളിലും വലിയ നാശനഷ്ടമുണ്ടായി.
അതേസമയം, മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളില്‍ തീവ്രമഴ സാധ്യത കുറവാണ്. ഇന്ന്നാല് വടക്കന്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
