ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം : രണ്ട് പോത്തുകളെ കൊന്ന് തിന്നു
ബത്തേരി : ചീരാൽ വെള്ളച്ചാലിൽ കടുവയുടെ ആക്രമണം. വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു.
ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു. ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ചീരാൽ പരിസരത്തു നിന്നും ഒരു ആടിനെയും കടുവ ആക്രമിച്ചിരുന്നു.
വന്യജീവികളുടെ ആക്രമണങ്ങൾ പതിവാകുമ്പോൾ വനം വകുപ്പിൻ്റെ നിസ്സംഗത വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പ്രദേശത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിചു ജനകീയ കൂട്ടായ്മ ചിരാലിൽ നാളെ സർവകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
