August 9, 2026

ഗൂഡല്ലൂർ ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ കൊന്നു

Share

 

ഗൂഡല്ലൂർ : ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നു. ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ഇദ്ദേഹത്തെ കാണാത്താവുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽ നിന്നും 500 മീറ്റർ അകലെ കടുവ ഭക്ഷിച്ച നിലയിൽ മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

 

വനത്തോട് ചേർന്ന ലാറൻസ്റ്റണിൽ പാടിയിൽ താമസിക്കുന്നയാളാണ് ബാലകൃഷ്ണൻ. വനംവകുപ്പിൻ്റെ അനാസ്ഥയാരോപിച്ച് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.