May 10, 2026

പനമരത്ത് സിപിഐയെ ഇനി വി.ബി. രാജൻ നയിക്കും 

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

Share

 

പനമരം : സിപിഐ പനമരം ലോക്കൽ പ്രതിനിധി സമ്മേളനം പനമരം വിജയ കോളേജിൽ നടന്നു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം എഐവൈഎഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ധനേഷ് ഉദ്ഘാനം ചെയ്തു. പ്രവർത്തകർ ടൗണിൽ വിളംബര ജാഥയും നടത്തി. പനമരം ലോക്കൽ സെക്രട്ടറിയായി വി.ബി. രാജനെയും, അസി. സെക്രട്ടറിയായി എം.ശ്രീജിത്തിനെയും തിരഞ്ഞെടുത്തു.

 

ടി. സാദിഖ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ. ശശി, മണ്ഡലം സെക്രട്ടറി ആലി തിരുവാൾ, മഹിളാസംഘം ജില്ലാ പ്രസിഡൻ്റ് തെരേസ സിസ്റ്റർ, സുധാ സുരേഷ് എന്നിവർ സംസാരിച്ചു. മഹേഷ് കൃഷ്ണ, പി. പോക്കു, ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.