September 23, 2024

തുടർച്ചയായ നാലാം ദിനവും മാറ്റമില്ലാതെ തുടർന്ന് സ്വർണവില : വെള്ളി വിലയിലും മാറ്റമില്ല

1 min read
Share

 

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു.

 

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു. വെള്ളിയാഴ്ച 280 രൂപ വർധിച്ച് സ്വർണവില വീണ്ടും 46,000 ത്തിന് മുകളിലേക്ക് എത്തി. ശനിയാഴ്ച 80 രൂപ കൂടി ഉയർന്നതോടെ ആകെ 360 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.

 

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.