സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ് ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സംസ്ഥാനത്ത് ഇന്ന് വീണ്ടും കുതിച്ച് സ്വർണവില. ഇന്നലെ ഒരു പവന് 118480 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,19,600 രൂപയായി.
1120 രൂപയാണ് കൂടിയത്. 14,950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയില്‍ ആണ് ഇന്ന് സ്വർണം എത്തി നില്‍ക്കുന്നത്.
ഇന്നലെ സ്വർണത്തിന് പവന് 880 രൂപ ആയിരുന്നു കൂടിയത്. ഇന്നും വർധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. പണിക്കൂലിയും ജിഎസ്ടിയുമടക്കം ആവുമ്പോള്‍ ഇനിയും വില കൂടും. ഓണക്കാലമായതോടെ ആളുകള്‍ സ്വർണം വാങ്ങാനുള്ള തയാറെടുപ്പിലാവാം. അതിനു മുകളില്‍ ഒരു ഇടിത്തീ പോലെയാണ് ഇപ്പോള്‍ നടക്കുന്ന ഈ വർധനവ്. യുഎസ് ഫെഡറല്‍ റിസർവിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവില കുതിച്ചുയരാൻ കാരണം. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാൻ സാധ്യതയുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ വലിയ റെക്കോർഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
