August 25, 2026

പാൽചുരത്തിൽ മണ്ണിടിച്ചിൽ : ബോയ്സ് ടൗൺ- പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു

Share

 

മാനന്തവാടി : പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ബോയ്സ് ടൗൺ- പാൽചുരം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും.

 

ഇന്ന് രാവിലെ ഒന്‍പതോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വയനാട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ 50 മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞുവീണത്. റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

പോലിസും ഫയര്‍ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശക്തമായ മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശകരോ ഔദ്യോഗികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതല്ലാത്ത വാഹനങ്ങളോ പോകരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാല്‍ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ നിടുമ്പൊയില്‍-പേര്യ ചുരം വഴി പോകണമെന്ന് പോലിസ് അറിയിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.