September 20, 2024

പനമരത്ത് വളർത്തുനായ കൃഷി നശിപ്പിച്ചതിനെ തുടർന്ന് അയൽക്കാരന് ക്രൂര മർദ്ദനം : യുവാവ് അറസ്റ്റിൽ

1 min read
Share

 

പനമരം : വളർത്തുനായ കൃഷി നശിപ്പിച്ചതിനെ തുടർന്നുണ്ടായ അയൽക്കാരുടെ തർക്കത്തിൽ യുവാവ് അറസ്റ്റിൽ. പനമരം ചുണ്ടക്കുന്ന് സ്വദേശി കിഴക്കെപറമ്പിൽ ജയൻ (41) ആണ് പിടിയിലായത്. അയൽക്കാരനായ പൂളക്കൽ രാമകൃഷണൻ (60) നെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് ജയനെ പനമരം പോലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയന്റെ വളർത്തുനായ പച്ചക്കറിത്തോട്ടം നശിപ്പിച്ചെന്ന് രാമകൃഷ്ണൻ ജയനോട് പറഞ്ഞതിനെ തുടർന്ന് വാക്കുതക്കർത്തിനും സംഘർഷത്തിനും ഇടയാക്കുകയായിരുന്നു. ഇരുവരും പരസ്പരം മർദ്ദിച്ചു. ജയൻ ഇരുമ്പ് വടി കൊണ്ട് രാമകൃഷ്ണനെ മർദ്ദിച്ചു. അടിയുടെ അഘാതത്തിൽ ഇടതു കൈയ്യുടെ എല്ല് പൊട്ടി. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമകൃഷ്ണന്റെ പരാതിയെ തുടർന്നായിരുന്നു പോലീസ് നടപടി. മർദ്ദനത്തിൽ തലയ്ക്കും കൈക്കും പരിക്കേറ്റ ജയൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ആയതോടെ അറസ്റ്റു ചെയ്ത ജയനെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ ജയനും പനമരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.