November 19, 2026

ഇടിവ് തുടര്‍ന്ന് സ്വര്‍ണവില ; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ

Share

 

സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞുതാഴ്ന്ന് സ്വർണവില. 22 കാരറ്റ് സ്വർണവില ഗ്രാമിന് 235 രൂപയും പവന് ഒറ്റയടിക്ക് 1,880 രൂപയുമാണ് കുറഞ്ഞത്.

 

ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയിലും പവന് 95,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ താഴ്ന്ന് 9,805 രൂപയിലെത്തി.

 

ഒരാഴ്ചയ്ക്കിടെ വിലയില് ഏഴായിരം രൂപയിലേറെ കുറഞ്ഞതിനു പിന്നാലെ ചൊവ്വാഴ്ചയാണ് സ്വർണവില ഒരുലക്ഷത്തിനു താഴെപ്പോയത്. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച സ്വർണവില ഗ്രാമിന് 255 രൂപയും പവന് ഒറ്റയടിക്ക് 2,040 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഗ്രാമിന് 1,405 രൂപയും പവന് 11,240 രൂപയുമാണ് കുറഞ്ഞത്.

 

ഈ വർഷം രണ്ടാംതവണയാണ് പവൻ വില ഒരു ലക്ഷം രൂപയില്‍ താഴെയെത്തുന്നത്. നേരത്തെ, മാർച്ച്‌ 23ന് സ്വർണവില പവന് 99,480 രൂപയെന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു.

 

നേരത്തെ, പവന് ഒരു ലക്ഷം രൂപയുടെ താഴേക്ക് ഇടിയുമെന്ന സൂചന നല്‍കി സ്വർണവില ഒക്ടോബർ 31ന് കേരളത്തില്‍ 1,01,840 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നീട് സ്വർണവില തിരിച്ചുകയറുകയാണുണ്ടായത്.

 

ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. തുടർന്ന് ഇതുവരെ പവന് 35,320 രൂപയാണ് ഇടിഞ്ഞത്; ഗ്രാമിന് 4415 രൂപയും കുറഞ്ഞു.

 

ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച്‌ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.

 

പുതുവർഷത്തില്‍ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച്‌ വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയില്‍ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. മാർച്ച്‌ മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച്‌ 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. പിന്നീട് ഇതുവരെ ലക്ഷത്തില്‍ താഴെപ്പോകാതെ വൻ കയറ്റിറക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

 

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണവില കേരളത്തില്‍ ഇന്നും കുത്തനെ ഇടിഞ്ഞു. രാജ്യാന്തരവില നേരിടുന്ന തകർച്ചയാണ് കേരളത്തിലും വില ഇടിയാൻ വഴിയൊരുക്കിയത്. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് വൻതോതില്‍ കൂട്ടുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഡോളർ കരുത്താർജ്ജിച്ചത് സ്വർണത്തിന് തിരിച്ചടിയായി. രാജ്യാന്തരവില ഔണ്‍സിന് ഒരുവേള 3,695 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടർന്ന് 3719 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തരവില 3,500 ഡോളറിലേക്ക് താഴ്ന്നാല്‍ കേരളത്തില്‍ പവൻവില 90,000 രൂപയിലെത്തിയേക്കും.

 

അതേസമയം, വെള്ളി വിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 180 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.