November 17, 2026

വീണ്ടും ഇടിവ് : ഒടുവില്‍ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെ

Share

 

തുടർച്ചയായ വിലയിടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വർണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. പത്ത് മാസത്തിനിടെ റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവിലയില്‍ ഉണ്ടായ വൻ ഇടിവുകളാണ് നിർണായകമായ ഈ മാറ്റത്തിന് വഴിയൊരുക്കിയത്.

 

 

ഈ വർഷം ജനുവരി 29ന് പവന് 1,31,160 രൂപയെന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന സ്വർണത്തിന് ഇന്ന് 99,760 രൂപയാണ് വില. ഗ്രാമിന് 12,470 രൂപയിലേക്കും വില താഴ്ന്നു. ഇന്ന് മാത്രം പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഇന്നലെയും സ്വർണവിലയില്‍ വലിയ ഇടിവുണ്ടായിരുന്നു. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ പവൻ വില 1,00,320 രൂപയിലും ഗ്രാമിന് 12,540 രൂപയിലുമെത്തി.

 

അതേസമയം, ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1.59 ഡോളർ ഉയർന്ന് 3,869.41 ഡോളറിലെത്തി. കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്ത് പവന് 200 രൂപ വർധിച്ച്‌ 1,00,920 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 25 രൂപയായിരുന്നു വർധന. ഞായറാഴ്ചയും ഇതേ വില തുടർന്നു. എന്നാല്‍ വെള്ളിയാഴ്ച രണ്ട് തവണകളിലായി പവന് 1,800 രൂപയുടെ ഇടിവുണ്ടായിരുന്നു. അന്ന് പവൻ വില 1,00,720 രൂപയിലേക്കാണ് താഴ്ന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.