October 2, 2026

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി 

Share

 

വൈത്തിരി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. വൈത്തിരി കുന്നത്തിടവക പന്ത്രണ്ടാം പാലം എം.കെ. നിവാസിൽ എം.കെ ദാസൻ (48)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്.

 

കഴിഞ്ഞ 7 വർഷത്തിനുള്ളിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ 6 ഓളം കേസുകളും കൂടാതെ വൈത്തിരി സ്റ്റേഷനിലും ഇയാൾക്കെതിരെ അബ്കാരി കേസുകളുണ്ട്. ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (KAAPA)പ്രകാരമാണ് ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്.

 

ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.


Share
Copyright © All rights reserved. | Newsphere by AF themes.