September 16, 2026

വീട്ടിൽ സൂക്ഷിച്ച 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Share

 

മാനന്തവാടി: 2.067 കിലോഗ്രാം കഞ്ചാവുമായി ആറാട്ടുത്തറ സ്വദേശിയെ മാനന്തവാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാഗത്താൻ കാവ് ദേശം കപ്പലാം കുഴിയിൽ വീട്ടിൽ ഷാജർ കെ.കെ (46) ആണ് പിടിയിലായത്.

 

മാനന്തവാടി – കൊയിലേരി റോഡിൽ ശാന്തിനഗർ ജംഗ്ഷനിൽ നിന്നും തിരിയുന്ന നാഗത്താൻ കാവ് റോഡിൽ, കെ എസ് ഇ ബി ഇലക്ട്രിക് പോസ്റ്റിന് (M/ ME -74/17/1) സമീപമുള്ള കൺസ്യൂമർ നമ്പർ 5747147 ഉള്ള വീടിന്റെ ഹാളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

 

മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ. ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ എൻ.ഡി.പി.എസ് (എൻ ഡി പി എസ് ) ക്രൈം നമ്പർ 79/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.