കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു
മേപ്പാടി : കാന്തന്‍പാറയില്‍ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. ചീരാല്‍ കൊഴുവണ വെട്ടുകല്ലേല്‍ അമല്‍ വിഷ്ണുവാണ് (33) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം.
കോത്തഗിരിയില്‍ ജ്വല്ലറി ജീവനക്കാരനായ അമല്‍ തമിഴ്നാട്ടുകാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാന്തന്‍പാറയില്‍ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു. പ്രവേശന വിലക്കുള്ള ഭാഗത്തെ വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
പോലീസ്, ഫയര്‍ ആന്‍ഡ് റസക്യു സേനാംഗങ്ങളും തുര്‍ക്കി ജീവരക്ഷ സമിതിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ശശി-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരി: നീതു.
