August 20, 2026

കൈനാട്ടിയിൽ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Share

 

കൽപ്പറ്റ : കൈനാട്ടിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. പുളിയാർമല ഊരിലെ മഹേഷ് (22) ആണ് മരിച്ചത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു. ഇയാൾ മൊബൈൽ ഗെയിമിംഗിന് അടിമയായിരുന്നതായി പറയുന്നുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.