September 28, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Share

 

പനമരം : റോഡ് മുറിച്ചു കടക്കുന്നതിനെ സ്‌കൂട്ടർ ഇടിച്ച് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെ പനമരം കരിമ്പുമ്മലിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടർ ഇടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. കരിമ്പുമ്മലിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.