ചീരാലിൽ വീണ്ടും വന്യമൃഗ ആക്രമണം : ആടിനെ കൊന്നു
ബത്തേരി : ചീരാൽ മേഖലയിൽ വന്യമൃഗങ്ങളുടെ വിളയാട്ടം തുടരുന്നു. ഈസ്റ്റ് ചീരാൽ കളനൂർ ചന്ദ്രൻ്റെ വീട്ടിൽ നിന്നും രണ്ട് ആടിനെ പിടിച്ചു. ഒരു ആടിനെ കൊണ്ട് പോവുകയും ഒന്നിനെ കൊല്ലുകയും ചെയ്തു.
പ്രദേശത്ത് കടുവയുടെയും പുലിയുടെയും ആക്രമണങ്ങൾ തുടർക്കഥ ആവുകയാണ്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. വനംവകുപ്പ് മന്ത്രി ചീരാലിൽ എത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.
രൂക്ഷമാവുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാളെ ബഹുജന പ്രതിഷേധ സമരം നടത്തും.
