November 10, 2026

നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു : മണ്ണിനടിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി  

Share

 

കൽപ്പറ്റ : കൽപ്പറ്റ എസ്‌പി ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അപകടം. കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതിനിടെ സംരക്ഷണ മതിൽ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. സംഭവം നടന്നയുടൻ കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും പോലീസും നാട്ടുകാരും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.