അരിയില്‍ കയറിക്കൂടിയ ചെള്ളിനെ തുരത്താം ; ഇതൊന്ന് ചെയ്ത് നോക്കു
മഴക്കാലത്തോ, ഈർപ്പം തട്ടുമ്പോഴോ, ദീർഘകാലം സൂക്ഷിച്ചു വെക്കുമ്പോഴോ അരിയിലും പയറുവർഗ്ഗങ്ങളിലും കുഞ്ഞൻ ചെള്ളുകളും വണ്ടുകളും കയറിക്കൂടുന്നത് മിക്കവരെയും അലട്ടുന്ന വലിയൊരു തലവേദനയാണ്. ഇവ ഒരിക്കല്‍ ധാന്യങ്ങളില്‍ കയറിക്കൂടിയാല്‍ പിന്നെ അവയെ പൂർണ്ണമായും നീക്കം ചെയ്യുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. കൂടാതെ ഇത് ധാന്യങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടുത്തുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു.
ഭക്ഷ്യവസ്തുക്കളായതിനാല്‍ തന്നെ ഇത്തരം പ്രാണികളെ തുരത്താൻ രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതമല്ല. എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെ എപ്പോഴും ലഭ്യമായ ചില സുഗന്ധവ്യഞ്ജനങ്ങളും പ്രകൃതിദത്തമായ ചേരുവകളും ഉപയോഗിച്ച് ഈ പ്രശ്നത്തിന് വളരെ എളുപ്പത്തില്‍ പരിഹാരം കാണാൻ സാധിക്കും.
ചേരുവകള്‍
മഞ്ഞള്‍
ഗ്രാമ്പൂ
കുരുമുളക്
ഉപയോഗിക്കേണ്ട വിധം
ഒരു ചെറിയ കോട്ടണ്‍ തുണിയെടുക്കാം. അതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, ഗ്രാമ്പൂ, കുറുച്ച് കുരുമുളക് എന്നിവയെടുക്കാം. ശേഷം തുണി മുറുകെ കെട്ടി ഒരു കിഴിയാക്കാം. അരിയോ ധാന്യങ്ങളോ സൂക്ഷിക്കുന്ന പാത്രത്തില്‍ ഇത് വയ്ക്കാം. ഗുണങ്ങള്‍
എങ്ങനെ ചെയ്യാം?
മഞ്ഞളിൻ്റെയും ഗ്രാമ്പൂവിൻ്റെയും ശക്തമായ ഗന്ധവും പ്രാണികള്‍ക്ക് അസഹനീയമാണ്. അതുകൊണ്ടാണ് അവ ധാന്യ പാത്രങ്ങളില്‍ പ്രവേശിക്കില്ല. കുരുമുളക് അതിന്റെ രൂക്ഷത കാരണം വണ്ടുകളുടെയും പുഴുക്കളുടെയും വളർച്ചയെ തടയുന്നു. രണ്ട് മാസം കൂടുമ്പോള്‍ ഇത് മാറ്റിവെയ്ക്കണം.
മറ്റ് വഴികള്‍
വെയില്‍ കൊള്ളിക്കാം
ധാന്യങ്ങള്‍ ഒരു ദിവസം മുഴുവൻ വെയിലത്ത് വയ്ക്കാം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ പ്രാണികളും അവയും മുട്ടയും നശിക്കുന്നു.
നാച്യുറല്‍ റിപ്പല്ലൻ്റുകള്‍ ഉപയോഗിക്കാം
ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തിനുള്ളില്‍ ഉണങ്ങിയ വഴനയില, വേപ്പില, ഗ്രാമ്പൂ, അല്ലെങ്കില്‍ വെളുത്തുള്ളി അല്ലി എന്നിവ വെയ്ക്കാം. ഇവയുടെ ഗന്ധം ചെറുപ്രാണികള്‍ക്ക് സഹിക്കാൻ കഴിയില്ല. ഫ്രീസ് ചെയ്യാം
വെയിലത്തു വയ്ക്കാൻ സാധിച്ചില്ലെങ്കില്‍ ചെള്ള് കയറിയ അരി 3 മുതല്‍ 4 ദിവസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. ഫ്രീസ് ചെയ്യുന്നതിലൂടെ അവ പൂർണ്ണമായും ചത്തു പോകുന്നു.
ഉപയോഗിക്കുന്ന പാത്രങ്ങള്‍
ലോഹം കൊണ്ടുള്ള അല്ലെങ്കില്‍ ഗ്ലാസ് പാത്രങ്ങളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കാം. പ്ലാസ്റ്റിക് പായ്ക്കറ്റുകളിലോ അല്ലെങ്കില്‍ അയഞ്ഞ അടപ്പുള്ള ബിന്നുകളിലോ ഇത് വയ്ക്കാൻ പാടില്ല.
മഞ്ഞളിൻ്റെ ആൻ്റി സെപ്റ്റിക് ഗുണങ്ങള്‍ പ്രാണികളെയും വണ്ടുകളെയും അകറ്റി നിർത്താൻ ഫലപ്രദാണ്. ശക്തമായ ഗന്ധമുള്ള ഗ്രാമ്പൂ, കുരുമുളക് എന്നിവ ഇത്തരം പ്രാണികള്‍ക്ക് അസഹനീയമാണ്.
