ഇടിവിന് വിരാമം : സ്വർണവിലയില്‍ നേരിയ വർധന
സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ച് 1,00,920 രൂപയായി. ഇന്നലെ 1,00,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ഗ്രാമിന് 25 രൂപ വർധിച്ച് 12,615 രൂപയിലുമെത്തി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 12,590 രൂപയായിരുന്നു.
അതേസമയം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് സ്വർണവില ഉയർന്നിട്ടുണ്ട്. നവംബർ 13നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,00,720 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 1,07,080 രൂപയാണ്.
നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാസത്തെ ഉയർന്ന നിരക്കില്‍ നിന്ന് പവന് 6,160 രൂപയുടെ കുറവാണുള്ളത്.
യുഎസില്‍ പണപ്പെരുപ്പം കൂടിയതും അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാവുകയും ചെയ്തതാണ് രാജ്യാന്തര സ്വർണവിലയില്‍ ഇന്നലെ ഉണ്ടായ വൻ ഇടിവിന് പിന്നില്‍. യുഎസ് ട്രഷറി ബോണ്ട് യീല്‍ഡും വർധിച്ചതും യുഎസ് ഡോളർ സൂചികയും ഇന്നലെ സ്വർണത്തിന് തിരിച്ചടിയായി.
