കൽപ്പറ്റ : പുത്തൂർവയലിൽ മധ്യവയസ്കനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.