October 29, 2026

കേരളപ്പിറവി : മുതിര്‍ന്ന പൗരന്മാര്‍ക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്

Share

 

നവംബർ ഒന്നിന് 70 വയസ്സും അതിന് മുകളില്‍ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ.ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന 70 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ നിന്ന് 70 രൂപ കുറച്ച്‌, ഒരു ലിറ്റർ 229 രൂപ നിരക്കില്‍ ലഭ്യമാക്കും.

 

നവംബർ 1 മുതല്‍ 7 വരെയാണ് ഓഫർ. മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ശബരി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകള്‍ക്ക് നവംബർ 1 മുതല്‍ 7 വരെ സപ്ലൈകോ നിലവില്‍ നല്‍കുന്ന വില്‍പ്പന വിലയില്‍ നിന്ന് 7% വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും.

 

കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസമിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് നവംബർ 1 മുതല്‍ 30 വരെ 10% വിലക്കുറവും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കും. സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിനും പുറമെയാണിത് .

 

 


Share
Copyright © All rights reserved. | Newsphere by AF themes.