സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് : പവന് കുറഞ്ഞത് 480 രൂപ ; വെള്ളി വിലയും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ കണക്കില്‍ നോക്കുമ്പോള്‍ സ്വർണത്തിന് 480 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,155 രൂപയും പവന് 1,05,240 രൂപയുമാണന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായി. നിലവില്‍ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
