കോട്ടത്തറ : മാടക്കുന്ന് കാരറ്റപ്പടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മാമ്പലിച്ചി പാലത്തിനു സമീപമാണ് പുരുഷന്റേത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടത്. മൃതദേഹം കരയ്ക്കെത്തിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.