കല്ലൂരിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
ബത്തേരി : നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നൂൽപ്പുഴ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ആയുഷ്മാൻ ആരോഗ്യമന്ദിർ നൂൽപ്പുഴയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം കല്ലൂർ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു.
“Yoga for Healthy Ageing” (ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ) എന്ന ഈ 12 മത് യോഗ ദിന പ്രമേയം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
യോഗ ഇൻസ്ട്രക്ടർ വിനേഷ് ടി.കെ. സ്വാഗതം പറഞ്ഞു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അന്താരാഷ്ട്ര യോഗാ ദിന സന്ദേശം പങ്കുവെക്കുകയും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനും ശാരീരിക-മാനസിക ആരോഗ്യം നിലനിർത്തുന്നതിലും യോഗയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗാ ദിന കോമൺ യോഗ പ്രോട്ടോകോൾ അനുസരിച്ച് യോഗ പ്രദർശനം സംഘടിപ്പിച്ചു.
താഡാസനം, വൃക്ഷാസനം, പാദഹസ്താസനം, അർധചക്രാസനം, ത്രികോണാസനം ഭദ്രാസനം, വജ്രാസനം, അർധ ഉഷ്ട്രാസനം, ശശാങ്കാസനം, ഉഷ്ട്രാസനം മകരാസനം, ഭുജംഗാസനം, ശലഭാസനം, സേതുബന്ധാസനം, പവനമുക്താസനം
എന്നിവയും പ്രാണായാമ വിഭാഗത്തിൽ കപാലഭാതി, അനുലോമ-വിലോമം (നാഡീശുദ്ധി, ശീതലി/ ശീത്കരി, ഭ്രമരി തുടങ്ങിയവയും ചെയ്തു.
വിവിധ പ്രായത്തിലുള്ള 25 പേർ പരിപാടിയിൽ പങ്കെടുത്തു. യോഗ ക്ലബ്ബ് ലീഡറും വിരമിച്ച ആർമി ഓഫീസറുമായ ദാമോദരൻ നന്ദി രേഖപ്പെടുത്തി. യോഗാ ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളോടുകൂടി യോഗാദിനാഘോഷം സമാപിച്ചു.
