June 16, 2026

മടക്കിമലയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം 

Share

 

കമ്പളക്കാട് : മടക്കിമലയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെണ്ണിയോട് കരിഞ്ഞകുന്ന് സ്വദേശി കാഞ്ഞായി അൻസാർ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മടക്കിമലയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അൻസാറിന് ഗുരുതര പരിക്കേറ്റത്. പടിഞ്ഞാത്തറ – കമ്പളക്കാട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ അൻസാർ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചായിരുന്നു അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.