June 11, 2026

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില, ഇന്ന് കുറഞ്ഞത് 1,560 രൂപ : നാല് ദിവസം കൊണ്ട് 6,280 രൂപയുടെ കുറവ്

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്നലെ പവന് 1,08,360 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,545 രൂപയും.

 

എന്നാല്‍ ഇന്ന് വില വീണ്ടും കുറഞ്ഞു. 1,560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,800 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,350 രൂപയാണ് നല്‍കേണ്ടത്. ഇതോടെ പവന് വില ഒരു ലക്ഷത്തിന് താഴെ എത്തുന്ന ദിവസം വിദൂരമല്ലെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോള്‍ വിലയില്‍ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നല്‍കേണ്ടത്.

 

ജൂണ്‍ മാസത്തില്‍ സ്വർണവില ആശ്വാസകരമായ നിരക്കിലാണ് രേഖപ്പെടുത്തുന്നത്. ജൂണ്‍ 1,2,3 തീയതികളില്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന് 1,14,560 രൂപയാണ് രേഖപ്പെടുത്തിയത്. തുടർന്ന് നാലാം തീയതി 114480 രൂപയായി വില കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു. ആറ്, ഏഴ് തീയതികളില്‍ പവന് 112000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എട്ടാം തീയതിയും വൻ ഇടിവ് സംഭവിച്ചു. 1,11,240 രൂപയായിരുന്നു പവന് നല്‍കേണ്ടത്. ജൂണ്‍ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 109160 രൂപയായിരുന്നു വില. എന്നാല്‍ വൈകുന്നേരത്തോടെ വില വീണ്ടും ഇടിഞ്ഞു, 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.


Share
Copyright © All rights reserved. | Newsphere by AF themes.