വയനാട്ടിലെ അധ്യാപക ഒഴിവുകൾ
മീനങ്ങാടി ഐ.എച്ച്.ആർ.ഡി. മോഡൽ കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ ഹിന്ദി അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച ജൂൺ 10-ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഓഫീസിൽ. ഫോൺ: 04936 246446, 8547005077.
കല്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം നിയമനം. കൂടിക്കാഴ്ച ജൂൺ 10-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 204082.
കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഇംഗ്ലീഷ് അധ്യാപകനിയമന കൂടിക്കാഴ്ച ജൂൺ 10-ന് ഒൻപതിന് സ്കൂൾ ഓഫീസിൽ.
