റെയില്‍വേയില്‍ ജോലി നേടാൻ അവസരം ; 4651 ഒഴിവുകള്‍
നോർത്തേണ്‍ റെയില്‍വേയില്‍ ജോലി നേടാൻ അവസരം. അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഐടിഐ യൊഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ആകെ 4651 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 11 ആണ് അപേക്ഷിക്കാൻ സാധിക്കുന്ന അവസാന തീയതി.
അംഗീകൃത ബോർഡില്‍ നിന്നും പത്താം ക്ലാസോ തത്തുല്യ പരീക്ഷയില്‍ 50 ശതമാനത്തോടെ പാസാകണം. കൂടാതെ, എസിവിടി/ എസ്സിവിടി അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും ആവശ്യമാണ്. നവംബർ 6നകം വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്.
പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകള്‍ക്ക് തുല്യ വെയിറ്റജ് നല്‍കിയതിനു ശേഷം മെറിറ്റ് തയ്യാറാക്കിയാണ് തെരഞ്ഞെടുക്കുക.
www.rrcnr.org എന്ന വെബ്സൈറ്റ് തുറന്നാല്‍ അപ്രന്റീസ് നിയമനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷാ ലിങ്ക് കാണാം. അതില്‍ രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമായ രേഖകള്‍ സമർപ്പിച്ച് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക:-
https://rrcnr.org/downloads/Notification_Act_Appretice_2026.pdf
