ചീരാലിൽ തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു
ബത്തേരി : ചീരാലിൽ കടുവ പശുവിനെ ആക്രമിച്ചു. പുളിഞ്ചാൽ കല്ലിങ്കരയിലാണ് പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ചെറുമല അബ്ദുൾ അസീസിന്റെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. രാത്രി വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്ന് ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പരിക്കേറ്റ പശു തൊഴുത്തിന് പുറത്ത് കിടക്കുന്ന കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. പശുവിനെ ആക്രമിച്ചത് കടുവ ആണെന്നാണ് പ്രാഥമിക നിഗമനം.
മെയ് 14ന് ചീരാൽ മുത്തശ്ശികുനിയിലും കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.
