November 3, 2026

ഇന്ത്യന്‍ ബാങ്കില്‍ 350 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ; അപേക്ഷ ഏപ്രില്‍ 28 വരെ 

Share

 

ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 350 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി ഏപ്രില്‍ 28 വരെ അപേക്ഷിക്കാം.

 

സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം.

 

സീനിയര്‍ മാനേജര്‍ (സ്‌കെയില്‍ 3) 75 ഒഴിവ്

 

മാനേജര്‍ (സ്‌കെയില്‍ 2) 260 ഒഴിവ്

 

അസിസ്റ്റന്റ് മാനേജര്‍ (സ്‌കെയില്‍ 1) 15 ഒഴിവ്

 

ക്രെഡിറ്റ് ഓഫീസര്‍ / ഫിനാന്‍സ് ഓഫീസര്‍/ എഫ്‌എ 250 ഒഴിവ്

 

കമ്പ്യൂട്ടര്‍/ ഐടി എഞ്ചിനീയര്‍ 25 ഒഴിവ്

 

റിസ്‌ക് ഓഫീസര്‍ 15 ഒഴിവ്

 

സിഡിസി/ മാര്‍ക്കറ്റിങ് 10 ഒഴിവ്

 

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 10 ഒഴിവ്

 

സെക്യൂരിറ്റി 10 ഒഴിവ്

 

എച്ച്‌ആര്‍/ പേഴ്‌സനല്‍ 10 ഒഴിവ്

 

ഡീലര്‍/ ഫോറെക്‌സ് ഓഫീസര്‍ 5 ഒഴിവ്

 

ട്രഷറി 5 ഒഴിവ്

 

ആര്‍കിടെക്‌ട് എഞ്ചിനീയര്‍ 5 ഒഴിവ്

 

വെല്‍ത്ത് മാനേജര്‍ 5 ഒഴിവ്

 

 

അപേക്ഷകരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് തിരഞ്ഞെടുക്കുക.

 

 

1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 175 രൂപ അടച്ചാല്‍ മതി. ഓണ്‍ലൈനായി അടയ്ക്കാം.

 

 

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കാം.

 

വെബ്‌സൈറ്റ്: https://indianbank.bank.in/ .

 

 


Share
Copyright © All rights reserved. | Newsphere by AF themes.