November 3, 2026

നവംബറിലെ റേഷൻ വിതരണം ഇന്ന് മുതല്‍ ; ഈ മാസത്തെ റേഷന്‍ വിഹിതമറിയാം

Share

 

സംസ്ഥാനത്തെ നവംബർ മാസത്തിലെ റേഷൻ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിച്ചു.

 

ഞായറാഴ്ചയായതിനാല്‍ നവംബർ ഒന്നിനും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായി ഇന്നലെയും അവധിയായിരുന്നു. ഈ മാസം വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി ആറ് കിലോഗ്രാം അരി ലഭിക്കുന്നതാണ്. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നല്‍കുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നല്‍കിയത്. ഇതേനിരക്കില്‍ ബ്രൗണ്‍ കാര്‍ഡിന് രണ്ടുകിലോ ഗ്രാം അരിയും ലഭിക്കും. കൂടാതെ, നീല, വെള്ള, ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സ്‌പെഷ്യല്‍ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച്‌ ലഭിക്കുന്നതാണ്.

 

അതാത് റേഷൻ കടകളില്‍ ബാക്കിയുള്ള OMSS Special അരിയുടെ സ്റ്റോക്കിനനുസരിച്ച്‌ NPS, NPNS, NPI കാർഡുകള്‍ക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരിയും, PHH കാർഡുകള്‍ക്ക് അധിക വിഹിതമായി പരമാവധി 3 കിലോ അരിയും കിലോയ്ക്ക് 26 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

 

മണ്ണെണ്ണ വിഹിതം

 

2026 ഒക്ടോബർ- നവംബർ- ഡിസംബർ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

 

നവംബർ മാസത്തിലെ റേഷൻ വിതരണം

 

അന്ത്യോദയ അന്ന യോജന (AAY)

 

AAY കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

 

മുൻഗണന വിഭാഗം (PPH)

 

PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം പരമാവധി നാല് പാക്കറ്റ് ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

 

പൊതുവിഭാഗം സബ്സിഡി (NPS)

 

NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും. സ്പെഷ്യല്‍ വിഹിതമായി രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ അതാത് താലൂക്കിലെ സറ്റോക്കിനനുസൃതമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.പൊതുവിഭാഗം (NPNS)

 

NPNS കാർഡിന് 6 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. സ്പെഷ്യല്‍ വിഹിതമായി കാർഡിന് 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ സ്റ്റോക്കിനനുസൃതമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.

 

പൊതുവിഭാഗം സ്ഥാപനം (NPI)

 

NPI കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. സ്പെഷ്യല്‍ വിഹിതമായി കാർഡിന് 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ സ്റ്റോക്കിനനുസൃതമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.