News Today Wayanad

News Updates..

8 ലക്ഷത്തോളം വിലവരുന്ന കാൽ കിലോയിലധികം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

1 min read

 

മാനന്തവാടി : വിപണിയിൽ എട്ടുലക്ഷത്തോളം വിലവരുന്ന കാൽ കിലോയിലധികം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. കാസർകോട് കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി മുഹമ്മദ്‌ സാബിർ (31) ആണ് തിരുനെല്ലി പൊലീസിൻ്റെ പിടിയിലായത്.

 

തോൽപ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ഇയാളിൽ നിന്ന് 265 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.