April 28, 2025

കൽപ്പറ്റയിലെ ലോഡ്ജിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു : യുവാവ് പിടിയിൽ 

Share

 

കൽപ്പറ്റ : ലോഡ്ജിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൽപ്പറ്റ മെസ്സ് ഹൗസ് റോഡ് മാട്ടിൽ വീട്ടിൽ നൗഷിർ എന്ന അങ്കു (37) വിനെയാണ് കല്പറ്റ പോലീസ് സബ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

 

സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച്ച പുലർച്ചെ കൽപ്പറ്റയിൽ വെച്ചാണ് പിടികൂടിയത്. മോഷണം, എൻ.ഡി.പി.എസ്, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കേസിൽ ഇനിയും രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്.

 

28.08.2023 ന് രാത്രി കൽപ്പറ്റ ചന്ദ്രഗിരി ഇൻ ലോഡ്ജിൽ അതിക്രമിച്ചു കയറിയാണ് മൂന്ന് യുവാക്കൾ അതിക്രമം കാണിച്ചത്. ഇവർ ആവശ്യപ്പെട്ട റൂം തുറന്നു കൊടുത്തില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരനെ മർദിക്കുകയും, ഫോൺ പിടിച്ചു പറിച്ച് കടന്നു കളയുകയും ചെയ്തത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.