മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച യുവാക്കൾ പിടിയിൽ
കമ്പളക്കാട് : മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച യുവാക്കൾ പിടിയിൽ. കാക്കവയൽ തേനേരി ബാലുശ്ശേരി വീട്ടിൽ മുഹമ്മദ് ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂർകാവിൽ വീട്ടിൽ അൻസിഫ് മുഹമ്മദ് (23) എന്നിവരെയാണ് കമ്പളക്കാട് എസ്.ഐ വി.ഷറഫുദ്ധീന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കമ്പളക്കാട് ചേക്ക് മുക്കിൽ താമസിക്കുന്ന പരാതിക്കാരന്റെ വീടിന്റെ പോർച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പി ഇവർ മോഷ്ടിക്കുകയും, മോഷ്ടിച്ച കാപ്പി മാന്തവാടിയിൽ മറിച്ചു വിൽക്കുകയുമായിരുന്നു. ഇരുവരും മോഷണം, എൻ.ഡി.പി.എസ് തുടങ്ങി അഞ്ചോളം കേസുകളിൽ പ്രതികളാണ്. എ.എസ്.ഐമാരായ വിജയൻ, ആനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോബർട്ട് ജോൺ, ജ്യോതിരാജ്, സിവിൽ പോലീസ് ഓഫീസർ സിറാജുദ്ധീൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.