News Today Wayanad

News Updates..

കബനി നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

1 min read

 

പുൽപ്പള്ളി : കബനി നദി കൊളവള്ളിയിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അയ്യംകൊല്ലി രാജ്‌കുമാർ (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ട ഇടുന്നതിനിടെയാണ് അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു. ഫയർ ഫോഴ്‌സ്, പുൽപ്പള്ളി പൊലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുൽപ്പള്ളി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.