പുള്ളിമാനിനെ വേട്ടയാടി കൊന്ന പ്രതി കീഴടങ്ങി
പുൽപ്പള്ളി : പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ഇരുളം ഫോറസ്‌ററ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കീഴടങ്ങി. ചൂതുപാറ വല്ലനാട് വീട് അരുണ്‍ കുമാര്‍ വി. എസ് (39) ആണ് ചെതലത്ത് റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ മുമ്പാകെ ഇന്ന് കീഴടങ്ങിയത്. 23.072025 ന് വാകേരീ മണ്ണുണ്ടി വനത്തില്‍ വെച്ച് പുള്ളി മാനിനെ വേട്ടയാടിയ കേസില്‍ രണ്ടാം പ്രതി ആയ അരുണ്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഈ കേസില്‍ സംഭവ ദിവസം വാകേരി സ്വദേശി പ്രദീപനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയരുന്നു. പ്രതി സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിക്ക് അലി മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴിയെ തുടര്‍ന്ന് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കെ.പി അബ്ദുല്‍ഗഫൂറിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
