October 23, 2024

പുഞ്ചവയലിലെ പടക്കക്കടയിൽ അനധികൃതമായി സൂക്ഷിച്ച 18.5 കിലോ പടക്കങ്ങൾ പിടികൂടി

Share

 

പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പുഞ്ചവയലിലെ പടക്കക്കടയിൽ പോലീസ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച 18.5 കിലോ പടക്കങ്ങൾ പോലീസ് കണ്ടെടുത്തു. പടക്കക്കട ഉടമ കേണിച്ചിറ കല്ലുവെട്ടി സ്വദേശി പി.സി പ്രദീപ് കുമാറിന് എതിരെ പനമരം പോലീസ് കേസെടുത്തു. പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സജിത്തിൻെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിഷുവിന് വേണ്ടി പടക്കം വിൽക്കുന്ന മുഴുവൻ കടകളിലും പോലീസ് പരിശോധന നടത്തുന്നതിൻ്റെ ഭാഗമായാണ് അനധികൃതമായി സൂക്ഷിച്ച പടക്കം പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.