വാഹനം കടത്തിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ പിടിയിൽ
പനമരം : വാഹനം കടത്തി കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലെ പ്രതി പിടിയിൽ. മലപ്പുറം മോങ്ങം ബി.അബ്ദുൽ മുനീർ (41) ആണ് അറസ്റ്റിലായത്.
പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാലയ സ്വദേശി ഷംസു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഫോർച്ചുണർ കാറാണ് കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഷംസു പള്ളിയിൽ നിസ്കാരത്തിന് പോയ സമയം കൊട്ടേഷൻ സംഘം വന്ന് കാർകൊണ്ടുപോയി. വാഹനത്തിന് ലോൺ കൊടുത്ത ചെന്നെ ആസ്ഥാനമായ മരിയൻ ഫൈനാൻസിന്റെ നിർദ്ദേശപ്രകാരമാണ് മലപ്പുറം സ്വദേശികളായ കൊട്ടേഷൻ സംഘം വാഹനം എടുത്തുകൊണ്ടുപോയത്. പനമരം സ്റ്റേഷനിൽ ഷംസു പരാതിപ്പെട്ടതിനെ കളവ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവെ കൽപ്പറ്റ പോലീസിന്റെ സഹായത്തോടെ വാഹനം കൽപ്പറ്റ വെച്ച് തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു.