August 10, 2026

സ്വർണവിലയില്‍ ഇടിവ് : ഇന്ന് കുറഞ്ഞത് 280 രൂപ

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,11,440 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് വെറും 35 രൂപ മാത്രമാണ് കുറഞ്ഞത്.

 

13,930 രൂപയാണ് വിപണിവില. സ്വർണവില കുറഞ്ഞെങ്കിലും 1,11,000 മുകളില്‍ തന്നെ നില്‍ക്കുന്നതിനാല്‍ ആശ്വസിക്കാൻ വകയില്ല.

 

22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ഉണ്ടായത്. ഗ്രാമിന് 38 രൂപ മാത്രമാണ് കുറഞ്ഞത്. ₹15,197 രൂപയാണ് വിപണിവില. പവന് 304 രൂപയാണ് കുറഞ്ഞത്. 1,21,576 രൂപയാണ് വിപണിവില.

 

ഒന്നരമാസത്തിന് 1,11,000 കടന്ന സ്വർണവില താഴേക്ക് ഇറങ്ങാൻ മടിച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.ജൂണ്‍ 16നാണ് ഒടുവില്‍ സ്വർണവില 1,11,000 കടന്നത്. ജൂണ്‍ 18 മുതല്‍ക്ക് 1,10,000ത്തിന് താഴെയായിരുന്നു സ്വർണവില നിന്നിരുന്നത്. എന്നാല്‍ ഓഗസ്റ്റ് എട്ടിന് സ്വർണവില 1,11,000 കടക്കുകയായിരുന്നു.

 

അതേസമയം, സ്വർണവില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വില്‍ക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) കണക്കനുസരിച്ച്‌ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ‘ഗോള്‍ഡ് റീസൈക്ലിങ്’ നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. അതായത്, കൈവശമുള്ള സ്വർണം വിറ്റ് പണമാക്കുന്ന രീതി വളരെ കുറഞ്ഞു. സാധാരണയായി ഉയർന്ന വില കിട്ടുമ്പോള്‍ ലാഭമെടുക്കാൻ വില്‍പന കൂടാറുള്ളതാണ് വിപണിയിലെ രീതി. പക്ഷേ ഇത്തവണ കയ്യിലുള്ള സ്വർണം വില്‍ക്കുന്നതിന് പകരം, ആളുകള്‍ മറ്റ് വഴികളാണ് നോക്കുന്നത്. സ്വർണം പൂർണ്ണമായി വിറ്റു കളയുന്നതിന് പകരം അത് ഈടായി നല്‍കി വായ്പയെടുക്കാനാണ് ഭൂരിഭാഗം പേർക്കും താല്പര്യം. അതായത് സ്വർണവായ്പയുടെ അളവ് വലിയ തോതില്‍ വർധിച്ചു. റീട്ടെയില്‍ ഗോള്‍ഡ് ലോണുകളില്‍ പ്രതിവർഷം 100 ശതമാനത്തിലധികം വളർച്ചയാണ് ബാങ്കുകളില്‍ മാത്രം ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ, കൈവശമുള്ള പഴയ സ്വർണം നല്‍കി പകരം പുതിയ ആഭരണങ്ങള്‍ വാങ്ങുന്ന ‘എക്സ്ചേഞ്ച്’ രീതിയും വൻതോതില്‍ വർദ്ധിച്ചു. പല വലിയ ജ്വല്ലറികളിലും നടക്കുന്ന വില്‍പനയുടെ 70 ശതമാനവും ഇത്തരം എക്സ്ചേഞ്ചുകളിലൂടെയാണെന്നതും ശ്രദ്ധേയമാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.