പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പുല്‍പ്പള്ളി : പെരിക്കല്ലൂരിൽ 750 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മീനങ്ങാടി കൃഷ്ണഗിരി സ്വദേശി അഴകല്‍തറപ്പില്‍ വിഷ്ണു മോഹൻ (23) നെയാണ് പുല്‍പള്ളി പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി പെരിക്കല്ലൂര്‍ സ്‌കൂളിനടുത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. വിഷ്ണുവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്.ഐ സുകുമാരന്‍, എ.എസ്.ഐമാരായ മോഹനന്‍, ഫിലിപ്പ്, സിവില്‍ പൊലീസ് ഓഫിസർ പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
