വീട് കുത്തിത്തുറന്ന് ഒന്നര പവന്റെ സ്വര്‍ണാഭരണവും പണവും മോഷ്ടിച്ച പ്രതി തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ടു
മേപ്പാടി : മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മേപ്പാടി കോട്ടവയല്‍ സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ മനു (27) ആണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
മോഷണം നടന്ന കുന്നമ്പറ്റയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി മേപ്പാടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീട് കുത്തിത്തുറന്ന് ഒന്നര പവന്റെ സ്വര്‍ണാഭരണവും പണവും മോഷ്ടിച്ച കേസിലായിരുന്നു മനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് കുന്നമ്പറ്റയിലെ വീട്ടില്‍ മോഷണം നടക്കുന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയത്. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മനു ആണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് തിങ്കളാഴ്ചയാണ് പോലീസ് മനുവിനെ കസ്റ്റഡിയിലെത്തത്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മറ്റ് സ്റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറി ഇയാളെ പിടികൂടാനുള്ള നടപടികള്‍ പോലീസ് ശക്തമാക്കി.
