July 4, 2026

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന : യുവാവ് എക്സൈസ് പിടിയിൽ

Share

 

മേപ്പാടി : ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയിഡിൽ എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തു.

ഹാൻസ് വിൽപ്പന നടത്തി വന്ന കടയുടമ മേപ്പാടി ചുളിക്ക സ്വദേശി തറയിൽമറ്റം വീട്ടിൽ ജോണി പ്രദീപ് (42) എന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

 

റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ. എം , സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്‌തഫ. ടി , വൈശാഖ്.വി.കെ , പ്രജീഷ്.എം.വി , സനൂപ്.സി.കെ എന്നിവർ പങ്കെടുത്തു.

ഹാൻസ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.