May 6, 2026

കുതിച്ചു കയറി സംസ്ഥാനത്തെ സ്വർണ വില : നാല് ദിവസംകൊണ്ട് കൂടിയത് 1000 രൂപ

Share

 

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച വർദ്ധന തുടരുകയാണ്. ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

 

 

ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. നാല് ദിവസംകൊണ്ട് 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5365 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4433 രൂപയുമാണ്.

 

വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.